അലറിവിളിച്ച്  ഈ ഭൂമിയില്‍ പിറന്ന നിമിഷം 
അപരിചിതയായിരുന്നു ഞാന്‍ 
ഈ വിശാലമായ ഭൂമിയില്‍ ......
അനന്തമായ ലോകത്തില്‍ ഞാനന്ന് 
ഒരു കുഞ്ഞു ജീവന് മാത്രമായിരുന്നു ...
ഞാനറിഞ്ഞിരുന്നില്ല ;
എന്റെ ചുറ്റും നടമാടുന്ന നാടകം..
എന്നെ നോക്കി ചിരിച്ചു നിന്നത് 
വെറും കാഴ്ച്ചക്കാരായിരുന്നു...
എന്റെ കാലടികള്‍ പതറുമ്പോള്‍
പൊട്ടിച്ചിരിക്കാന്‍ കാതോര്ത്തവര് മാത്രം ..........
അതെ, ഞാനറിയുന്നു.....
ഇതാണ് ലോകം ........
വിദ്വേഷത്തിലൂടെ വളരാന്‍ 
പഠിപ്പിക്കുന്ന ലോകം........
ഇവിടത്തെ നിയമവും നീതിയും 
ഞാനും പഠിചെടുക്കുന്നു ........
എന്നാല്‍ ,ഞാന്‍ അസ്വസ്ഥയാണ്.
ഈ വ്യവസ്ഥയുടെ ചൂളയില്‍ 
ഞാനുരുകുകയാണ് .....
എതിരിടാനുള്ള ശക്തി പോലും 
നഷ്ട്ടപ്പെട്ടിരിക്കുന്നു.
ഹാ ! ദൈവമേ ,
നീ തന്ന ജന്മം ഇതാ
വൃതാവിലായിരിക്കുന്നു ...
പ്രതികരിക്കാനാകാത്ത ജഡം 
മാത്രമാണിപ്പോള്‍ എന്‍;
"മനോഹര മര്‍ത്യ ജന്മം ".