Saturday, October 30, 2010

ജന്മം

അലറിവിളിച്ച്  ഈ ഭൂമിയില്‍ പിറന്ന നിമിഷം 
അപരിചിതയായിരുന്നു ഞാന്‍ 
ഈ വിശാലമായ ഭൂമിയില്‍ ......
അനന്തമായ ലോകത്തില്‍ ഞാനന്ന് 
ഒരു കുഞ്ഞു ജീവന്‍ മാത്രമായിരുന്നു ...
ഞാനറിഞ്ഞിരുന്നില്ല ;
എന്റെ ചുറ്റും നടമാടുന്ന നാടകം..
എന്നെ നോക്കി ചിരിച്ചു നിന്നത് 
വെറും കാഴ്ച്ചക്കാരായിരുന്നു...
എന്റെ കാലടികള്‍ പതറുമ്പോള്‍
പൊട്ടിച്ചിരിക്കാന്‍ കാതോര്ത്തവര്‍ മാത്രം ..........
അതെ, ഞാനറിയുന്നു.....
ഇതാണ് ലോകം ........
വിദ്വേഷത്തിലൂടെ വളരാന്‍ 
പഠിപ്പിക്കുന്ന ലോകം........
ഇവിടത്തെ നിയമവും നീതിയും 
ഞാനും പഠിചെടുക്കുന്നു ........
എന്നാല്‍ ,ഞാന്‍ അസ്വസ്ഥയാണ്.
ഈ വ്യവസ്ഥയുടെ ചൂളയില്‍ 
ഞാനുരുകുകയാണ് .....
എതിരിടാനുള്ള ശക്തി പോലും 
നഷ്ട്ടപ്പെട്ടിരിക്കുന്നു.
ഹാ ! ദൈവമേ ,
നീ തന്ന ജന്മം ഇതാ
വൃതാവിലായിരിക്കുന്നു ...
പ്രതികരിക്കാനാകാത്ത ജഡം 
മാത്രമാണിപ്പോള്‍ എന്‍;
"മനോഹര മര്‍ത്യ ജന്മം ".

11 comments:

Anonymous said...

വായിയ്ക്കാന്‍ തുടങ്ങുന്നതിന്‌ മുന്‍പായി ഒരു കമന്റ് ..
ഫോണ്ടിന്റെ നിറം കണ്ണിനെ അലോസരപ്പെടുത്തുന്നു ..
അല്പം സ്ട്രെയിന്‍ വേണ്ടി വരുന്നു ..
ശ്രദ്ധിയ്ക്കുമല്ലോ ...

Jishad Cronic said...

കവിത നന്നായിരിക്കുന്നു...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...
This comment has been removed by the author.
ഹംസ said...

അതെ, ഞാനറിയുന്നു.....
ഇതാണ് ലോകം ........
വിദ്വേഷത്തിലൂടെ വളരാന്‍
പഠിപ്പിക്കുന്ന ലോകം........
ഇവിടത്തെ നിയമവും നീതിയും
ഞാനും പഠിചെടുക്കുന്നു ........


വരികള്‍ ശക്തമാണ്.. കവിത നന്നായി.

--------------------------------------------
ഹെഡ്ഡറിലെ പടം വലുപ്പം കുറച്ചാല്‍ നന്നാവും.:)

Pushpamgadan Kechery said...

kavitha oru pavam pole irikkunnu.
asamsakal...

Ismail Chemmad said...

കവിത നന്നായിരിക്കുന്നു

Manoraj said...

നിഷ,
കവിത വായിച്ചു. പക്ഷെ ബ്ലോഗിന്റെ പേജില്‍ വായിക്കാന്‍ ശരിക്ക് പറ്റുന്നില്ല. ഇതിപ്പോള്‍ കമന്റ് പേജില്‍ പോസ്റ്റ് എക്സ്പാന്‍‌ഡ് ചെയ്ത് വായിക്കുകയായിരുന്നു. ഈ കറുത്ത പ്രതലത്തിലെ വെളുത്ത അക്ഷരങ്ങള്‍ തന്നെ കണ്ണിന് വല്ലാത്ത സ്ട്രെയില്‍ തരുന്നു. ഒപ്പം ബോള്‍ഡ് ഫോണ്ട് കൂടെയായപ്പോള്‍ ഭയങ്കര പ്രശ്നം.

കവിത കുഴപ്പമില്ല. നിലവാരമുള്ള എഴുത്ത്. ഇനിയും വരും.

Pranavam Ravikumar said...

I am coming here for the first time.... Nice Poem...!

Best wishes!

Unknown said...

"kavitha" vaayichu...
ellathilum entho oru nashtabodam thonunnu... enthokeyo karyangal cheythu poorthiyakan sadikathathilulla oru vevalaathi...

അജേഷ് ചന്ദ്രന്‍ ബി സി said...

പുതിയ ഒരു പോസ്റ്റുണ്ട് ..
വായിയ്ക്കുക താങ്കളുടെ അഭിപ്രായങ്ങള്‍ പങ്ക് വെയ്ക്കുക ...
മറ്റൊരു ഷൊര്‍ണൂര്‍ ആവര്‍ത്തിയ്ക്കാതിരിയ്ക്കാന്‍ .
http://ajeshchandranbc1.blogspot.com/2011/02/blog-post.html

Unknown said...

great... congrats