Saturday, October 30, 2010

ജന്മം

അലറിവിളിച്ച്  ഈ ഭൂമിയില്‍ പിറന്ന നിമിഷം 
അപരിചിതയായിരുന്നു ഞാന്‍ 
ഈ വിശാലമായ ഭൂമിയില്‍ ......
അനന്തമായ ലോകത്തില്‍ ഞാനന്ന് 
ഒരു കുഞ്ഞു ജീവന്‍ മാത്രമായിരുന്നു ...
ഞാനറിഞ്ഞിരുന്നില്ല ;
എന്റെ ചുറ്റും നടമാടുന്ന നാടകം..
എന്നെ നോക്കി ചിരിച്ചു നിന്നത് 
വെറും കാഴ്ച്ചക്കാരായിരുന്നു...
എന്റെ കാലടികള്‍ പതറുമ്പോള്‍
പൊട്ടിച്ചിരിക്കാന്‍ കാതോര്ത്തവര്‍ മാത്രം ..........
അതെ, ഞാനറിയുന്നു.....
ഇതാണ് ലോകം ........
വിദ്വേഷത്തിലൂടെ വളരാന്‍ 
പഠിപ്പിക്കുന്ന ലോകം........
ഇവിടത്തെ നിയമവും നീതിയും 
ഞാനും പഠിചെടുക്കുന്നു ........
എന്നാല്‍ ,ഞാന്‍ അസ്വസ്ഥയാണ്.
ഈ വ്യവസ്ഥയുടെ ചൂളയില്‍ 
ഞാനുരുകുകയാണ് .....
എതിരിടാനുള്ള ശക്തി പോലും 
നഷ്ട്ടപ്പെട്ടിരിക്കുന്നു.
ഹാ ! ദൈവമേ ,
നീ തന്ന ജന്മം ഇതാ
വൃതാവിലായിരിക്കുന്നു ...
പ്രതികരിക്കാനാകാത്ത ജഡം 
മാത്രമാണിപ്പോള്‍ എന്‍;
"മനോഹര മര്‍ത്യ ജന്മം ".

Friday, February 12, 2010

.....തോല്‍വി....

അവരുടെ കറുത്ത കൈകള്‍ 
എന്റെ കഴുത്തിന്‌ നേര്‍ക്ക്‌ 
നീണ്ടുവരികയാണ്...
അവരുടെ ചുണ്ടുകള്‍

ഞാന്‍ ശ്രദ്ധിച്ചപ്പോള്‍,

അതില്‍ ആന്ജ്ഞയുടെ
ചുവന്ന നിറമുണ്ടായിരുന്നു..
അവര്‍ പറയുന്നു;
എന്റെ ഹൃദയരക്തത്താല്‍
കവിത രചിക്കണമെന്ന് -
ജീവിതത്തിന്‍റെ കവിത .
ഇപ്പോഴവരുടെ നിഴല്‍
എന്റെ ജീവിതത്തില്‍
ഇരുട്ടുപടര്‍തിയിരിക്കുന്നു..
പാപത്തിന്‍റെ കറപുരണ്ട
എന്‍റെ ജീവിതത്തിനു ഇപ്പോള്‍ 
മുപ്പതു വെള്ളിക്കാശിന്റെ വിലപോലുമില്ല ..
ഇന്നെന്‍റെ വിലയില്ലാത്ത വാക്കുകള്‍
നിരത്തി വയ്ക്കാനോരുങ്ങുമ്പോള്‍
ഹൃദയരക്തതിന്റെ ഒഴുക്ക്
എന്നേയ്ക്കുമായ് നിലച്ചിരിക്കുന്ന്നു..



ഒരു മഞ്ഞു തുള്ളിയുടെ പ്രണയം

നിന്‍റെ പ്രണയത്തിന്
വേണ്ടിയായിരുന്നു ........
ജന്മം തന്നെയും
നിന്നെ പുണര്‍ന്നു
നിന്‍റെ മോഹങ്ങളിലലിഞ്ഞു
ഞാന്‍ തെടിയതുമത് തന്നെ ....
ഒരു പുലരിയില്‍
നിന്നിലെക്കിട്ടു വീഴുമ്പോഴും
നിന്നില്‍ ഞാനെന്നെ
സമര്‍പ്പിക്കയായിരുന്നു...
ഓരോ സൂര്യകിരണവും
എന്നെ നിന്നില്‍നിന്നകടുമ്പോഴും
ഞാന്‍ പ്രനയിക്കാനായിരുന്നു 
ഒടുവിലൊരു നിമിഷത്തില്‍

നിന്നെ ചുംബിച്ച് ചുംബിച്ച്
കാറ്റിന്റെ തലോടല്‍ ഞാന്‍ ഏറ്റുവങ്ങവേ,
മണ്ണിനെ പുണര്‍ന്നു
ഞാനുരന്ഗീടാവേ ..............
എന്നിലെ ദാഹം
നിനക്ക് വേണ്ടിയായിരുന്നു .........
നിന്റെ പ്രണയത്തിനു വേണ്ടി............