Friday, February 12, 2010

.....തോല്‍വി....

അവരുടെ കറുത്ത കൈകള്‍ 
എന്റെ കഴുത്തിന്‌ നേര്‍ക്ക്‌ 
നീണ്ടുവരികയാണ്...
അവരുടെ ചുണ്ടുകള്‍

ഞാന്‍ ശ്രദ്ധിച്ചപ്പോള്‍,

അതില്‍ ആന്ജ്ഞയുടെ
ചുവന്ന നിറമുണ്ടായിരുന്നു..
അവര്‍ പറയുന്നു;
എന്റെ ഹൃദയരക്തത്താല്‍
കവിത രചിക്കണമെന്ന് -
ജീവിതത്തിന്‍റെ കവിത .
ഇപ്പോഴവരുടെ നിഴല്‍
എന്റെ ജീവിതത്തില്‍
ഇരുട്ടുപടര്‍തിയിരിക്കുന്നു..
പാപത്തിന്‍റെ കറപുരണ്ട
എന്‍റെ ജീവിതത്തിനു ഇപ്പോള്‍ 
മുപ്പതു വെള്ളിക്കാശിന്റെ വിലപോലുമില്ല ..
ഇന്നെന്‍റെ വിലയില്ലാത്ത വാക്കുകള്‍
നിരത്തി വയ്ക്കാനോരുങ്ങുമ്പോള്‍
ഹൃദയരക്തതിന്റെ ഒഴുക്ക്
എന്നേയ്ക്കുമായ് നിലച്ചിരിക്കുന്ന്നു..



5 comments:

Sureshkumar Punjhayil said...

Jayathinu Munpu...!

Manoharam, Ashamsakal...!!!!

ഹംസ said...

പാപത്തിന്‍റെ കറപുരണ്ട
എന്‍റെ ജീവിതത്തിനു ഇപ്പോള്‍
മുപ്പതു വെള്ളിക്കാശിന്റെ വിലപോലുമില്ല ..


കവിത രസമുണ്ട്. നന്നായിരിക്കുന്നു.

പാവപ്പെട്ടവൻ said...

ഹൃദയം നിലയ്ക്കാം ഈ അക്ഷരങ്ങളും പകരുന്ന വാക്കും പ്രതീക്ഷയും മരിക്കില്ല

Athul K said...

ചുവരുകള്‍ക്കും തൂണുകള്‍ക്കും ഇടയില്‍‌ എന്തെ നീ മറഞ്ഞിരുന്നു.

എഴുതിക്കൊണ്‍ഡെയിരിക്കുക. അക്ഷരത്തിന്ന്ടെ അഗ്നി ജ്വലിക്കുവൊളം.

Arunkumar said...

Kavithakal nannayi.